ബാഗ്ദാദിയുടേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ പുറത്ത്

Posted on: July 6, 2014 3:00 pm | Last updated: July 6, 2014 at 3:00 pm

iraqi caliബാഗ്ദാദ്:ഇറാഖില്‍ ഇസില്‍ വിമതര്‍ ഖലീഫയായി പ്രഖ്യാപിച്ച അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടേതെന്ന് കരുതുന്ന ദൃശ്യം പുറത്തുവന്നു.ഇറാഖിലെ പള്ളിയില്‍ വിശ്വാസികളോട് പ്രഭാഷണം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.വിമതരുടെ വെബ്‌സൈറ്റിലാണ് ദൃശൃങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ലോകമാകെയുള്ള മുസ്‌ലിങ്ങളുടെ പിന്തുണ അദ്ദേഹം പ്രഭാഷണത്തില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.
വെള്ളിയാഴ്ച മൂസിലിലെ പള്ളിയില്‍ നടത്തിയ പ്രസംഗമാണിതെന്നാണ് കരുതുന്നത്.എന്നാലിത് വ്യാജമാണെന്ന് ഇറാഖി ഭരണകൂടം അറിയിച്ചു.