സെമിയില്‍ ഹോളണ്ട്-അര്‍ജന്റീന പോരാട്ടം

Posted on: July 6, 2014 10:27 am | Last updated: July 7, 2014 at 7:43 am

hvaസാല്‍വദോര്‍:ലോകകപ്പ് സെമിയില്‍ അര്‍ജന്റീനയ്ക്ക് എതിരാളി ഹോളണ്ട്.ഗോള്‍ രഹിതമായ ആവേശപ്പോരാട്ടത്തിനൊടുവില്‍ കോസ്റ്ററിക്കയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് ഹോളണ്ടിന്റെ സെമി പ്രവേശം.കടുത്ത വെല്ലുവിളിയാണ് കോസ്റ്ററിക്ക ഹോളണ്ടിനുയര്‍ത്തിയത്.നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3നാണ് ഡച്ചുകാര്‍ കോസ്റ്ററിക്കന്‍ പോരാളികളെ കീഴടക്കിയത്.120ാം മിനിറ്റില്‍ പകരക്കാനായി ഇറങ്ങിയ ഗോളി ടിം ക്രൂള്‍ ആണ് ഓറഞ്ച് പടയുടെ വിജയ ശില്‍പി.അവസാന നിമിഷം ഗോളിയെ മാറ്റിയ കോച്ച് വാന്‍ഗാലിന്റെ തന്ത്രത്തിന്റെ കൂടി വിജയമായിരുന്നു ഇത്.കോസ്റ്ററിക്കയുടെ രണ്ട് ഷോട്ടുകളാണ് ക്രൂള്‍ തടഞ്ഞിട്ടത്.ലോകകപ്പില്‍ ഇതുവരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയിക്കാത്ത ചരിത്രവും ഡച്ചുകാര്‍ തിരുത്തി.
ബെല്‍ജിയത്തെ തകര്‍ത്ത അര്‍ജന്റീനയാണ് സെമിയില്‍ ഹോളണ്ടിന്റെ എതിരാളി.ഗോണ്‍സാലോ ഹിഗ്വയ്ന്‍ നേടിയ ഒരു ഗോളിലാണ് അര്‍ജന്റീന ബെല്‍ജിയത്തെ തോല്‍പ്പിച്ചത്.ബുധനാഴ്ച പുലര്‍ച്ചെ 1.30നാണ് മത്സരം.
മറ്റൊരു സെമിയില്‍ ബ്രസീല്‍ ജര്‍മനിയെ നേരിടും.ചൊവ്വാഴ്ച പുലര്‍ച്ചെ 1.30നാണ് മത്സരം.