ഇറാഖില്‍ നിന്ന് 600 ഇന്ത്യക്കാര്‍ കൂടി തിങ്കളാഴ്ച എത്തും

Posted on: July 5, 2014 8:04 pm | Last updated: July 5, 2014 at 8:04 pm

iraqന്യൂഡല്‍ഹി: സംഘര്‍ഷഭരിതമായ ഇറാഖില്‍ കുടുങ്ങിയ 600 ഇന്ത്യക്കാര്‍ കൂടി തിങ്കളാഴ്ച മടങ്ങിയെത്തും. ഇവരില്‍ 200 പേര്‍ ഇറാഖ് എയര്‍വേഴ്‌സിന്റെ പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലായിരിക്കും എത്തിച്ചേരുക. വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഇറാഖില്‍ കുടുങ്ങിയ 46 നഴ്‌സുമാര്‍ ശനിയാഴ്ച മടങ്ങിയെത്തിയിരുന്നു.

മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തിങ്കളാഴ്ച എത്തിച്ചേരുക. ഇതോടെ കഴിഞ്ഞ രണ്ടാഴ്ചക്കിടയിലായി ഇന്ത്യയില്‍ മടങ്ങിയെത്തിയവരുടെ എണ്ണം ഏകദേശം 2200 ആകുമെന്ന് ബഗ്ദാദിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു.