മഴക്കുറവ്: നെല്‍ കര്‍ഷകര്‍ ദുരിതത്തിലായി

Posted on: July 5, 2014 10:18 am | Last updated: July 5, 2014 at 10:18 am

Indian-farmer-Rajen-Bordo-007കല്‍പ്പറ്റ: കാലവാസ്ഥാ വ്യതിയാനം ഇത്തവണയും ജില്ലയെ പ്രതിസന്ധിയിലാക്കുകയാണ്. പലസ്ഥലത്തും കുടിവെള്ളപോലും കിട്ടാനില്ല. കിണറുകള്‍ വറ്റിയ നിലയിലാണ്. ജൂണില്‍ ജില്ലയില്‍ വിരലിലെണ്ണാവുന്ന ദിവസമാണ് മഴപെയ്തത്.
കഴിഞ്ഞ ശനിയാഴ്ച വരെ 19 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ മഴമാപിനിയില്‍ രേഖപ്പെടുത്തിയ കണക്കാണിത്.
ജില്ലയില്‍ മിക്കയിടങ്ങളിലും നന്നായി മഴ ലഭിച്ചു. വയനാടന്‍ കാലാവസ്ഥയുടെ പഴയകാലത്തേക്കുള്ള തിരിച്ചുപോക്കായും പലരും ഇതിനെ കണ്ടു. ജൂണ്‍ ആദ്യവാരം മഴയെത്തുമെന്ന കാലാവസ്ഥാ പ്രവചനം കൂടിയായതോടെ കര്‍ഷകര്‍ പലവിധ കാര്‍ഷിക ജോലികള്‍ക്കും തുടക്കംകുറിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ 64 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നു. ഇടവപ്പാതി കഴിഞ്ഞിട്ടും മഴയില്ലാത്തത് കാര്‍ഷികമേഖലയെ സാരമായി ബാധിച്ചു.
നെല്‍ക്കര്‍ഷകരെയാണ് മഴക്കുറവ് കൂടുതല്‍ ബാധിച്ചത്. നഞ്ചകൃഷി ആരംഭിക്കേണ്ട സമയമാണിപ്പോള്‍. മഴ കുറഞ്ഞതിനാല്‍ പലര്‍ക്കും വയലൊരുക്കാനും വിത്തിടാനും സാധിച്ചിട്ടില്ല. വയലുകളില്‍ വെള്ളമുണ്ടെങ്കിലേ ഉഴുത് വിത്തിടാനാവൂ.
മഴയുടെ അഭാവത്തില്‍ ഉള്ളുരുകി കഴിയുകയാണ് ജില്ലയിലെ നെല്‍ക്കര്‍ഷകര്‍. കൃഷിയിറക്കാനാവാതെ പാടം തരിശിടേണ്ടിവരുമെന്ന ആശങ്കയിലാണവര്‍. വിത്തിറക്കിയവര്‍ മൂപ്പെത്തിയ ഞാറ് വയലൊരുക്കി പറിച്ചുനടാന്‍ കഴിയാതെ വിഷമിക്കുകയാണ്.
ജലസേചനത്തിന് സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ ഞാറും നശിച്ചു. വിളകള്‍ക്ക് വളപ്രയോഗവും മുടങ്ങി. എല്ലാത്തരം കൃഷികള്‍ക്കും വളമിടുന്ന സമയമാണിപ്പോള്‍.
മഴക്കുറവ് കുരുമുളക് കര്‍ഷകരെയും ബാധിച്ചു. തിരിയിട്ട കുരുമുളക് മഴയില്ലാത്തികാലവര്‍ഷം കനക്കേണ്ട ജൂണ്‍ കത്തുന്ന വേനല്‍ സമ്മാനിച്ചാണ് വിടവാങ്ങിയത്. മഴലഭ്യതയിലുണ്ടായ കുറവ് വരുന്ന വേനലില്‍ വരള്‍ച്ചയുടെ തീവ്രത പതിന്മടങ്ങായി വര്‍ധിപ്പിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വേനലിനെ വെല്ലുന്ന ചൂടാണ് കഴിഞ്ഞദിവസങ്ങളില്‍ അനുഭവപ്പെട്ടത്.
പകല്‍ ചൂട് 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. കുരുമുളക് കൃഷി വീണ്ടും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍. മഴക്കുറവ് ഇതിനും തിരിച്ചടിയാവുകയാണ്. കുരുമുക് വള്ളികള്‍ നടാനൊരുങ്ങുന്നവരെയും മഴയില്ലാത്തതു ബാധിച്ചു. വലിയ വിലകൊടുത്തു വാങ്ങിയ തൈകള്‍ നശിക്കുകയാണ്. നേരത്തെ വച്ച തൈകള്‍ കരിഞ്ഞു. ഇത്തവണ ഭേദപ്പെട്ട വേനല്‍മഴ ലഭിച്ചത് കര്‍ഷകര്‍ക്കാശ്വാസമായിരുന്നു. എന്നാല്‍, കഷ്ടി ഒരാഴ്ച പെയ്ത് മഴ നിലച്ചതോടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. കാലാവസ്ഥാ വ്യതിയാനം വീണ്ടും വയനാടന്‍ കാര്‍ഷിക മേഖലക്ക് കനത്ത പ്രഹരമാവുകയാണ്.കാലാവസ്ഥാ വ്യതിയാനം: