ലോക ഫുട്‌ബോളിന് ഹരം പകരാന്‍ പാലക്കാട്ട് ചലച്ചിത്ര മേളയും

Posted on: July 5, 2014 10:15 am | Last updated: July 5, 2014 at 10:15 am

world-cup-2014.2jpgപാലക്കാട്: ലോകം കാല്‍പ്പന്തിന്റെ വിസ്മയകാഴ്ചകള്‍ക്കായി രാവിനെ പകലാക്കി കാത്തിരിക്കുമ്പോള്‍ ഹരം പകരാന്‍ ഫുട്‌ബോള്‍ ചലച്ചിത്രമേളയും. ലോകപ്രശസ്തമായ ആറ് സിനിമകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മേള താരേക്കാട് ഫൈനാര്‍ട്‌സ് സൊസൈറ്റി ഹാളില്‍ ആരംഭിച്ചു.
എം ബി രാജേഷ് എംപി മേള ഉദ്ഘാടനം ചെയ്തു. ഫുട്‌ബോള്‍ താരം ഹക്കിം അതിഥിയായി. പ്രസ്‌ക്ലബ് പ്രസിഡന്റ് ജയകൃഷ്ണന്‍ നരിക്കുട്ടി അധ്യക്ഷനായി. ഫെസ്റ്റിവല്‍ ഡയറക്ടര്‍ സതീഷ് രാമകൃഷ്ണന്‍, ഫെസ്റ്റിവല്‍ കണ്‍വീനര്‍ ആര്‍ ശശിശേഖര്‍ എന്നിവര്‍ സംസാരിച്ചു.
ദിനേഷ് കൊടുവായൂര്‍ സ്വാഗതം പറഞ്ഞു.ഹിമാലയത്തില്‍ കഴിയുന്ന ദലൈലാമകളുടെ, ലോകകപ്പ് ഫുട്‌ബോള്‍ ടിവിയില്‍ കാണാനുള്ള ശ്രമങ്ങളാണ് ശനിയാഴ്ച പകല്‍ മൂന്നിന് പ്രദര്‍ശിപ്പിക്കുന്ന ദി കപ്പ് എന്ന സിനിമ പറയുന്നത്. തുടര്‍ന്നു ചലച്ചിത്രപ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു ഓപ്പണ്‍ഫോറവുമുണ്ടായിരിക്കും. വൈകിട്ട് അഞ്ചിന് ബ്രസീലിയന്‍ചിത്രമായ ലിഞ ഡെ പസ്സേ പ്രദര്‍ശിപ്പിക്കും. ഞായറാഴ്ചയാണ് സമാപനം.