റമസാനിലെ ആദ്യ വെള്ളിയാഴ്ച : പള്ളികള്‍ വിശ്വാസികളാല്‍ നിറഞ്ഞു

Posted on: July 5, 2014 10:08 am | Last updated: July 5, 2014 at 10:08 am

ramzanകല്‍പകഞ്ചേരി: റമസാനിലെ ആദ്യ വെള്ളിയാഴ്ച്ചയായ ഇന്നലെ പള്ളികള്‍ വിശ്വാസികളാല്‍ നിറഞ്ഞു. ജുമുഅക്കെത്തുന്ന വിശ്വാസികളുടെ തിരക്ക് മുന്‍ കൂട്ടികണ്ട് കൂടുതല്‍ സൗകര്യമൊരുക്കിയിട്ടും ഉള്‍കൊള്ളാനായില്ല. ടൗണുകളിലെ പള്ളികളില്‍ നിസ്‌കരിക്കുന്നവരുടെ നിര മുറ്റത്തേക്കും മറ്റു ഭാഗങ്ങളിലേക്കും വരെ നീണ്ടു. കൂടുതല്‍ പുണ്യം ആഗ്രഹിച്ച് ജുമുഅക്ക് നേരത്തെ തന്നെ എത്തിയ വിശ്വാസികള്‍ നിസ്‌കാരത്തിന് മുമ്പായി ഖൂര്‍ആന്‍ പരായണത്തിലും സ്വലാത്ത്, ദിക്ര്‍ തുടങ്ങിയവയില്‍ മുഴുകി വെള്ളിയാഴ്ച്ചയിലെ പകലിനെ ആരാധന നിര്‍ഭരമാക്കി. പള്ളികളില്‍ റമസാനിന്റെ പവിത്രതയെ സംബന്ധിച്ചുള്ള ഇമാമുമാരുടെ ഉദ്‌ബോധനത്തിന് പുറമെ പ്രമുഖ പ്രഭാഷകരുടെ പ്രസംഗവുമുണ്ടായിരുന്നു.