റോക്കറ്റാക്രമണത്തില്‍ നിന്നും ഇന്ത്യന്‍ വിമാനം രക്ഷപ്പെട്ടു

Posted on: July 4, 2014 2:02 pm | Last updated: July 4, 2014 at 4:29 pm

spicejetന്യൂഡല്‍ഹി:അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിനു നേരെ നടന്ന റോക്കറ്റാക്രമണത്തില്‍ നിന്ന് ഇന്ത്യന്‍ വിമാനം രക്ഷപ്പെട്ടു.കാബൂളില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരികയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് രക്ഷപ്പെട്ടത്.നൂറിലേറെ യാത്രക്കാരുമായി പുറപ്പെടുന്നതിനിടയിലായിരുന്നു ആക്രമണം.ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം.ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.