ലോഡ്‌ഷെഡിംഗ് വേണ്ടി വരും: ആര്യാടന്‍

Posted on: July 4, 2014 3:00 pm | Last updated: July 5, 2014 at 12:21 am

ARYADANകൊച്ചി:സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വീണ്ടും ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്.നിലവില്‍ 35 ദിവസത്തേക്ക് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ജലം മാത്രമേ അണക്കെട്ടിലുള്ളൂ.കുടിശ്ശികയിനത്തില്‍ വൈദ്യുതി ബോര്‍ഡിന് 800 കോടി ലഭിക്കാനുണ്ടെന്നും ഇതില്‍ 500 കോടിയും നല്‍കാനുള്ളത് വാട്ടര്‍ അതോറിറ്റിയാണെന്നും മന്ത്രി പറഞ്ഞു.