ഇറാഖിലെ മലയാളി നഴ്‌സുമാര്‍ സുരക്ഷിതര്‍: വിദേശകാര്യമന്ത്രാലയം

Posted on: July 3, 2014 6:27 pm | Last updated: July 4, 2014 at 8:54 am

iraque

ബാഗ്ദാദ്: ഇറാഖിലെ മലയാളി നഴ്‌സുമാര്‍ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ സ്ഥിതീകരണം. നഴ്‌സുമാരെ തിക്രിത്തില്‍ നിന്ന് മാറ്റിയെന്നും എവിടേക്കാണ് മാറ്റിയതെന്ന് അറിയില്ലെന്നും മന്ത്രാലയം.ജനല്‍ ചില്ല് തകര്‍ന്ന് ചില നഴ്‌സുമാര്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.
മൂന്ന് നഴ്‌സുമാര്‍ക്ക് പരിക്കേറ്റതായും ബസിന്റെ ചില്ല് തകര്‍ന്നാണ് ഇവര്‍ക്ക് പരിക്കേറ്റതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. നഴ്‌സുമാരുമായി ബന്ധപ്പെടാന്‍ പരിമിധികളുണ്ട്. അവരുടെ സുരക്ഷക്ക് മുന്‍ഗണന നനല്‍കുന്നത്. ഇതിനായി റെഡ്‌ക്രോസ് അധികൃതരുടെ സഹായം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആശങ്കപ്പെടാനില്ലെന്നും നഴ്‌സുമാരെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.