ചേളാരി ഐ ഒ സി പ്ലാന്റിലെ തൊഴിലാളി സമരം പിന്‍വലിച്ചു

Posted on: July 3, 2014 1:34 pm | Last updated: July 4, 2014 at 12:56 am

ioc chelariമലപ്പുറം: ചേളാരി ഐ ഒ സി പ്ലാന്റിലെ കരാര്‍ തൊഴിലാളി സമരം പിന്‍വലിച്ചു. കെ എന്‍ എ ഖാദര്‍ എം എല്‍ യുടെ മധ്യസ്ഥതയില്‍ ഐ ഒ സി അധികൃതരും തൊഴിലാളികളും തമ്മില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് പ്രശ്‌നത്തിന് പരിഹാരമായത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം വിളിക്കുമെന്ന ഉറപ്പിന്‍മേലാണ് സമരം പിന്‍വലിച്ചത്. 13 ദിവസമായി തുടരുന്ന സമരം മൂലം മലബാറിലെ വിവിധ ജില്ലകളിലേക്കുള്ള പാചകവാതകം വിതരണം തടസ്സപ്പെട്ടിരിക്കയാണ്.