സുനന്ദ പുഷ്‌കറിന്റെ മരണം സി ബി ഐ അന്വേഷിച്ചേക്കും

Posted on: July 3, 2014 9:04 am | Last updated: July 4, 2014 at 12:56 am

shashi tharurന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തെ കുറിച്ച് സി ബി ഐ അന്വേഷിച്ചേക്കും. ഇത് സംബന്ധിച്ച് സാധ്യത തേടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ശശി തരൂര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തല്‍ വന്നതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. അതിനിടെ സംഭവത്തെ കുറിച്ച് സമഗ്രമായി അന്വേഷണം നടത്തി സംശയത്തിന്റെ നിഴല്‍ നീക്കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു.