Connect with us

Ongoing News

ഭവന നിര്‍മാണ പദ്ധതിക്ക് അപേക്ഷിക്കാം

Published

|

Last Updated

തിരുവനന്തപുരം: മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെടുന്ന വിധവകള്‍ക്കും, വിവാഹ ബന്ധം വേര്‍പ്പെടുത്തിയവര്‍ക്കും, ഉപേക്ഷിക്കപ്പെട്ടവര്‍ക്കുമായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് വീടുകള്‍ നിര്‍മിക്കാന്‍ ധനസഹായം നല്‍കുന്നു. ഒരു വീടിന് രണ്ട് ലക്ഷം രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകര്‍ക്ക് സ്വന്തം പേരില്‍ ബാധ്യതകളില്ലാത്ത ചുരുങ്ങിയത് രണ്ടര സെന്റ് സ്ഥലം ഉണ്ടായിരിക്കണം. സര്‍ക്കാറില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവരാകരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി പി എല്‍ കുടുംബം, ശാരീരിക മാനസിക വെല്ലുവിളിനേരിടുന്നവര്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളുള്ളവര്‍, പെണ്‍കുട്ടികള്‍ മാത്രമുള്ളവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാരില്‍ നിന്നോ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍ അപേക്ഷിക്കേണ്ടതില്ല. പ്രത്യേകം തയ്യാറാക്കിയ അപേക്ഷാഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. 2014-15 സാമ്പത്തിക വര്‍ഷത്തെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്ന് ലഭിക്കുന്ന സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഒപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം അതത് ജില്ലാ കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനില്‍ നേരിട്ടും, ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കലക്ടറേറ്റ് വിലാസത്തില്‍ അതത് ജില്ലാ കലക്ടറേറ്റില്‍ തപാല്‍ മുഖാന്തിരവും നല്‍കണം. അപേക്ഷാഫോറം ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, മുസ്‌ലിം യുവ ജനതക്കായുള്ള പരിശീലനകേന്ദ്രം എന്നിവിടങ്ങളില്‍ നിന്നും നേരിട്ടുംwww.inortiywelfare.kerala.gov.inവെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ ജില്ലാ കലക്ടറേറ്റില്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31

 

Latest