45 ലക്ഷം കുട്ടികള്‍ക്ക് വിളര്‍ച്ചാരോഗമെന്ന് ആരോഗ്യമന്ത്രി

Posted on: July 3, 2014 12:20 am | Last updated: July 3, 2014 at 12:20 am

VS SHIVA KUMAR1സംസ്ഥാനത്തെ 45 ലക്ഷം കുട്ടികള്‍ വിളര്‍ച്ചാരോഗബാധിതരാണെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ നിയമസഭയെ അറിയിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ര്ടീയ ബാല്‍സ്വാസ്ഥ്യ കാര്യക്രം (ആര്‍ ബി എസ് കെ) സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ കിരണം എന്നീ പദ്ധതികളുടെ സഹായത്തോടെ 18 വയസ്സുവരെയുള്ള കുട്ടികളുടെ എല്ലാ രോഗങ്ങള്‍ക്കും സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. എല്ലാ കുട്ടികളെയും ചിട്ടയായ വൈദ്യപരിശോധനക്ക് വിധേയരാക്കി ഹെല്‍ത്ത് റെക്കോര്‍ഡില്‍ ഉള്‍പ്പെടുത്തും. പരിശോധനയിലൂടെ കണ്ടെത്തുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ രക്ഷാകര്‍ത്താക്കളെയും സ്‌കൂള്‍ അധികൃതരെയും അറിയിക്കുമെന്നും ചിറ്റയം ഗോപകുമാര്‍, പി തിലോത്തമന്‍, ഗീത ഗോപി, വി ശശി, ഐഷ പോറ്റി, കെ എന്‍ എ ഖാദര്‍, മോന്‍സ് ജോസഫ്, കെ ദാസന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ആരോഗ്യ മന്ത്രി പറഞ്ഞു.