Connect with us

Kasargod

ഭൂരഹിതരില്ലാത്ത കേരളം: ഭൂമി അളന്ന് നല്‍കും

Published

|

Last Updated

കാസര്‍കോട്: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി പട്ടയം ലഭിച്ച് ഗുണഭോക്താക്കള്‍ക്ക് വിവിധ വില്ലേജുകളില്‍ സ്ഥലം അളന്ന് തിരിച്ച് കൊടുക്കും. ബല്ല വില്ലേജില്‍ 287/1 ല്‍ 55 മുതല്‍ 100 വരെ അനുവദിച്ച 54 പേര്‍ക്ക് ഇന്നും 287/1 ല്‍ 109 മുതല്‍ 133 വരെ അനുവദിച്ച 35 പേര്‍ക്കും 311/3ല്‍ 1 മുതല്‍ 29 വരെ പ്ലോട്ടുകള്‍ അനുവദിച്ച 29 പേര്‍ക്കും നാളെയും സ്ഥലം അളന്ന് നല്‍കും.
4ന് ബാര വില്ലേജിലെ റീ.സ.നം 308/1 ഇയില്‍ അനുവദിച്ച 2മുതല്‍ 75വരെയുളള 74പേര്‍ക്കും മടിക്കൈ വില്ലേജിലെ റീ.സ.നം 676/പി.ടി 1ല്‍ അനുവദിച്ച മുതല്‍ 24 വരെ പ്ലോട്ടുകള്‍ 24 പേര്‍ക്കും പുല്ലൂര്‍ വില്ലേജിലെ റീ.സ.നം 89/പി.ടിയില്‍ 134 മുതല്‍ 185 വരെ അനുവദിച്ചവര്‍ക്കും ഭൂമി അളന്ന് നല്‍കും.
അഞ്ചിന് ബാര വില്ലേജിലെ റീ.സ.നം 201/2 സി2 ല്‍ 1 മുതല്‍ 7 വരെ അനുവദിച്ച 7പേര്‍ക്കും 172/1 ല്‍ 1മുതല്‍ 22 വരെ അനുവദിച്ച 22 പേര്‍ക്കും കൊടക്കാട് വില്ലേജിലെ റി.സ.നം 286/3 ല്‍ 1മുതല്‍ 3വരെ അനുവദിച്ച 3 പേര്‍ക്കും 381/1 എ8ഡിയില്‍ 1മുതല്‍ 10 വരെയുളള 10 പേര്‍ക്കും 298/2എ58 ല്‍ 1 മുതല്‍ 4 വരെ അനുവദിച്ച 4 പേര്‍ക്കും പൂല്ലൂര്‍ വില്ലേജിലെ റി,സ.നം 89/പിടിയില്‍ 186 മുതല്‍ 234 വരെ അനുവദിച്ചവര്‍ക്കും സ്ഥലം അളന്ന് നല്‍കും.
എട്ടിന് ബാര വില്ലേജിലെ സര്‍വെ നം 91/1ബി1 ല്‍ 1 മുതല്‍ 53 വരെയ അനുവദിച്ച 53 പേര്‍ക്കും 9ന് ചീമേനി വില്ലേജിലെ 118/1എയില്‍പ്പെട്ടവര്‍ക്കും ഭൂമി അളന്ന് നല്‍കും.
10ന് ചിത്താരി വില്ലേജിലെ 229/2സി സര്‍വെ നമ്പറില്‍ 1 മുതല്‍ 20വരെ അനുവദിച്ച 20 പേര്‍ക്കും പ്ലോട്ട് നം 22ഉം 24 മുതല്‍ 28വരെ അനുവദിച്ച 5 പേര്‍ക്കും പനയാല്‍ വില്ലേജിലെ 682/2ബി യില്‍ 1മുതല്‍ 55 വരെ അനുവദിച്ചവര്‍ക്കും നല്‍കും. 11ന് പനയാല്‍ വില്ലേജിലെ 682/2ബി യില്‍പ്പെട്ട 56 മുതല്‍ 116 വരെ അനുവദിച്ചവര്‍ക്കും നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കും.

 

Latest