പി കെ ചന്ദ്രാനന്ദന്‍ അന്തരിച്ചു

Posted on: July 2, 2014 4:22 pm | Last updated: July 3, 2014 at 12:00 am

chanആലപ്പുഴ:പുന്നപ്ര-വയലാര്‍ സമര സേനാനിയും മുതിര്‍ന്ന സിപിഎം നേതാവുമായ പി കെ ചന്ദ്രാനന്ദന്‍(88) അന്തരിച്ചു.പുന്നപ്ര സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം.1954 മുതല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.ആലപ്പുഴ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.1964ല്‍ സിപിഎം രൂപീകരിച്ചപ്പോള്‍ ആദ്യത്തെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു അദ്ദേഹം.1980ല്‍ അമ്പലപ്പുഴയില്‍ നിന്ന് നിയമസഭയിലെത്തി.