Connect with us

Kerala

ബാര്‍ ലൈസന്‍സ്:സര്‍ക്കാര്‍ തീരുമാനം വൈകും

Published

|

Last Updated

തിരുവനന്തപുരം:നിലവാരമില്ലാത്തതിനാല്‍ അടച്ചിട്ട 418 ബാറുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകും.അന്തിമ തീരുമാനം എടുക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ബാറുകളുടെ ലൈസന്‍സ് സംബന്ധിച്ച് തീരുമാനം അറിയിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയം നാളെ അവസാനിക്കുകയാണ്.നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ അബ്കാരി നയം സംബന്ധിച്ച് വിശദ ചര്‍ച്ച നടത്താന്‍ മന്ത്രിസഭയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് നികുതി വകുപ്പ് സെക്രട്ടറി എ അജിത് കുമാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു.