Connect with us

National

ബീഹാറില്‍ ട്രെയ്‌നില്‍ എട്ട് ബോംബുകള്‍ കണ്ടെത്തി

Published

|

Last Updated

പാറ്റ്‌ന: കിഷംന്‍ഗഞ്ച് റെയില്‍വേ സ്റ്റേഷനില്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയ്‌നില്‍ ഉഗ്ര സ്‌ഫോടനശേഷിയുള്ള എട്ടു ബോംബുകള്‍ കണ്ടെടുത്തു. മാള്‍ഡയില്‍ നിന്ന് ബംഗാളിലെ ന്യൂ ജല്‍പായ് ഗുഡിയിലേക്ക് പോകുന്ന പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണ് ബോംബുകള്‍ പൊലീസ് കണ്ടെടുത്തത്.

ചില കുറ്റവാളികള്‍ ബോംബുകളുമായി പാസഞ്ചര്‍ ട്രെയ്‌നില്‍ യാത്രചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ജനറല്‍ കംപാര്‍ട്ട്‌മെന്റിലെ സീറ്റിനടിയില്‍ പ്ലാസ്റ്റിക് ബാഗില്‍ അടച്ച നിലയിലായിരുന്നു ബോംബുകള്‍. സംഭവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.