Connect with us

Kerala

ഇരിട്ടി പീഡനക്കേസ്:നാലു പ്രതികള്‍ക്കും ജീവപര്യന്തം

Published

|

Last Updated

കണ്ണൂര്‍:ഇരിട്ടിയില്‍ ബംഗാളി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു.ഒരുലക്ഷം രൂപ വീതം പിഴയും അടക്കണം.
പ്ലാതോട്ടത്തില്‍ ബിജു,മുഹമ്മദ് ശരീഫ്, മുഹമ്മദ് സാലി, എന്‍ ഐ ജംഷീര്‍ എന്നിവരാണ് പ്രതികള്‍.

കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതിയുടെതാണ് വിധി.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകല്‍,ബലാത്സംഗം,തടഞ്ഞുവയ്ക്കല്‍,മര്‍ദ്ദിക്കല്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍.2011 ഡിസംബര്‍ 24നാണ് കേസിനാസ്പദമായ സംഭവം.