Connect with us

National

കേരളത്തിലെ നാല് ഡാമുകള്‍ തമിഴ്‌നാടിന്റേതെന്ന് ജയലളിത

Published

|

Last Updated

jayalalithaചെന്നൈ: കേരളത്തിലെ നാല് ഡാമുകള്‍ തമിഴ്‌നാടിന്റേതാണെന്ന അവകാശവാദവുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത. മുല്ലപ്പെരിയാര്‍, തുണക്കടവ്, പറമ്പിക്കുളം, പെരുവാരിപ്പള്ളം എന്നീ ഡാമുകള്‍ തമിഴ്‌നാടിന്റെ സ്വന്തമാണെന്നു ജയളിത വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഈ നാല്ഡാമുകള്‍ കേരളത്തിന്റേതാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അവകാശവാദം തെറ്റാണ്. കാലങ്ങളായി ഈ ഡാമുകളുടെ അറ്റകുറ്റപ്പണിയും മറ്റും ചെയ്യുന്നതു തമിഴ്‌നാടാണ്. ഈ ഡാമുകള്‍ കേരളത്തിനകത്താണെങ്കിലും തമിഴ്‌നാടിനു സ്വന്തമാണ് ജയലളിത വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

കേരളവുമായുള്ള നദീജല അണക്കെട്ട് തര്‍ക്കങ്ങളില്‍ ജയലളിത അംലഭാവം കാട്ടുകയാണെന്നും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നുമാവശ്യപ്പെട്ട് ഡി എം കെ അധ്യക്ഷന്‍ കരുണാനിധി കഴിഞ്ഞ ദിവസം രംഗത്തെത്തിയരുന്നു. ഇതിനു മറുപടിയായാണ് കേരളത്തിലെ നാല് ഡാമുകള്‍ തമിഴ്‌നാടിന്റെ സ്വന്തമാണെന്ന അവകാശവാദവുമായി ജയലളിതയുടെ പ്രസ്താവന.

 

 

Latest