Connect with us

Kozhikode

ചെമ്പനോടയില്‍ വീണ്ടും കാട്ടാനയിറങ്ങി

Published

|

Last Updated

പേരാമ്പ്ര: ചെമ്പനോടയിലെ ജനവാസ കേന്ദ്രങ്ങളില്‍ മൂന്നാം ദിവസവും കാട്ടാനയിറങ്ങി വന്‍ തോതില്‍ കൃഷി നശിപ്പിച്ചു. പൊയിലൂര്‍ അമ്മത് ഹാജി, പൈനാപ്പള്ളില്‍ ജോര്‍ജ്, തോന്നക്കല്‍ അബ്രഹാം എന്നിവരുടെ കൃഷിയിടങ്ങളിലാണ് ഒറ്റയാന്‍ നാശനഷ്ടമുണ്ടാക്കിയത്.
കാട്ടിക്കുളം ഭാഗത്ത് നിരന്തരമുണ്ടാകുന്ന വന്യമൃഗശല്യം കാരണം നിരവധി കുടുംബങ്ങള്‍ ഭീതിയിലാണ്. കഴിഞ്ഞദിവസം കാട്ടാനയുടെ മുന്നില്‍പെട്ട രണ്ട് പേര്‍ തലനാരിഴ വ്യത്യാസത്തില്‍ രക്ഷപ്പെട്ടിരുന്നു. മറ്റൊരു യുവാവിന് ഒറ്റയാനെ കണ്ട പരിഭ്രാന്തിയില്‍ ഓടിരക്ഷപ്പെടുന്നതിനിടെ വീണ് പരുക്കേല്‍ക്കുകയും ചെയ്തു.
വനാതിര്‍ത്തിയില്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്ന സൗരോര്‍ജ വൈദ്യുത വേലി യുദ്ധകാലാടിസ്ഥാനത്തില്‍ ഉപയോഗപ്രദമാക്കിയാല്‍ മാത്രമേ കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗശല്യത്തിന് പരിഹാരമാകുകയുള്ളൂ. ഏതാനും ദിവസങ്ങളില്‍ പ്രദേശത്തെ കര്‍ഷകരുടെ തെങ്ങ്, വാഴ, മരച്ചീനി ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളാണ് ഒറ്റയാന്‍ പിഴുതെടുത്ത് നശിപ്പിച്ചത്.