Connect with us

Malappuram

കൂരാട് കന്നുകാലികളില്‍ പേവിഷ ബാധ: കുത്തിവെപ്പെടുത്ത കാലികളും ചത്തു

Published

|

Last Updated

വണ്ടൂര്‍: കൂരാട് മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ കന്നുകാലികളില്‍ പേവിഷ ബാധയുണ്ടാതായി കണ്ടെത്തല്‍.
കന്നുകാലികളില്‍ നിന്ന് മനുഷ്യരിലേക്കും വിഷബാധയേല്‍ക്കുന്നതൊഴിവാക്കാന്‍ ജനങ്ങള്‍ കുത്തിവെപ്പു തുടങ്ങി. ഇത്തരത്തില്‍ 30ഓളം പേരാണ് ഇതിനകം കുത്തിവെപ്പെടുത്തത്. കൂടാതെ ഇതിനകം പലരുടെയും പശുക്കള്‍ ചത്തൊടുങ്ങിയത് പേവിഷം ബാധിച്ചാണെന്നും സൂചനയുണ്ട്.
ചെല്ലക്കൊടി കോളനിയിലെ കുമ്മാളി അബ്ദു, നീലാമ്പ്ര കുട്ടി, കുട്ടശ്ശേരി വേലായുധന്‍ എന്നിവരുടെ മൃഗങ്ങളാണ് പേവിഷ ബാധയുടെ ലക്ഷണങ്ങളോടെ ചത്തത്. വേലായുധന്റെ രണ്ടാമത്തെ പശുവിനും രോഗ ലക്ഷണങ്ങളുണ്ട്. ഈ പശു ഇപ്പോള്‍ മൃസംരക്ഷണ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. പേ വിഷാ ബാധയേറ്റതിനാല്‍ ചത്ത പശുവിനെ കുഴിച്ചിടാന്‍ പോലും ആളെ കിട്ടിയില്ലെന്ന് വേലായുധന്‍ പറഞ്ഞു. അതെസമയം കുത്തിവെപ്പെടുത്ത പശുക്കള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. മാളിയേക്കലിലെ ആനരിയാന്‍ രേവി, പട്ടിക്കാടന്‍ സുബൈദ, മേനോട്ടുകുഴിയില്‍ സലാം എന്നിവരുടെ പശുക്കളാണ് വാക്‌സിന്‍ നല്‍കിയിട്ടും രോഗം ബാധിച്ച് ചത്തത്.
കൂരാട് മാളിയേക്കല്‍ ഭാഗങ്ങളില്‍ പേബാധിച്ച പട്ടിയുടെ ശല്യം നേരത്തെയുണ്ടായിരുന്നു. ഒരു മാസം മുമ്പ് ഈ പട്ടിയില്‍ നിന്ന് കടിയേറ്റതായി സംശയിച്ച പശുക്കള്‍ക്കാണ് പേ ബാധിച്ചതെന്ന് മൃഗ ഡോക്ടര്‍ അന്‍വര്‍ പറഞ്ഞു. നായയുടെ അക്രമത്തിനിരയായ പശുക്കള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കിയിരുന്നു.
എന്നാല്‍ ഇവക്ക് പിന്നീട് പേ ബാധിക്കുകയായിരുന്നു. അതെസമയം പഞ്ചായത്ത് അധികൃതരും മൃഗ സംരക്ഷണവകുപ്പ് ജീവനക്കാരും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധകൊടുക്കുന്നില്ലെന്ന് പ്രദേശത്തുകാര്‍ പറഞ്ഞു.