Connect with us

Malappuram

മഅ്ദിനിലെ ഫാഫിളുമാരുടെ സേവനം അന്യസംസ്ഥാനങ്ങളിലും

Published

|

Last Updated

മലപ്പുറം: വിശുദ്ധ റമസാനില്‍ മഅ്ദിനുസ്സഖാഫത്തില്‍ ഇസ്‌ലാമിയ്യയിലെ ഹാഫിളുമാര്‍ വിവിധ സംസ്ഥാനങ്ങളിലെ പള്ളികളില്‍ നിസ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഖുര്‍ആന്‍ മനപാഠമാക്കിയ മുപ്പത് പേരാണ് കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ പള്ളികളില്‍ നിസ്‌കാരങ്ങള്‍ക്ക് നേതൃത്വം വഹിക്കുക. മഅ്ദിന്‍ ഹിഫഌ കോളജില്‍ നിന്നാണ് ഇവര്‍ നീണ്ടകാലത്തെ പരിശീലനത്തിലൂടെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയത്. കേരളത്തിലെ വിവിധ പള്ളികളിലും ഇവിടത്തെ ഹാഫിളുമാരുടെ സാന്നിധ്യം റമസാന്‍ മുഴുവനുമുണ്ടാകും. ഹാഫിളുമാര്‍ കഴിഞ്ഞ ദിവസം മഅ്ദിനില്‍ നിന്ന് യാത്ര പുറപ്പെട്ടു. ചെറിയ പെരുന്നാളിന് ശേഷമായിരിക്കും ഇവര്‍ നാടുകളിലേക്ക് മടങ്ങുക.