Connect with us

Ongoing News

ലഹരി വിരുദ്ധ ദിനാചരണം: എസ് വൈ എസ്് സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി

Published

|

Last Updated

തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി പദാര്‍ത്ഥങ്ങള്‍ സമ്പൂര്‍ണമായി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി. സര്‍ക്കാര്‍ ചീഫ്‌വിപ്പ് പി സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
മുഴുവന്‍ ലഹരി പദാര്‍ഥങ്ങളും മനുഷ്യ സമൂഹത്തിന് തിന്മയാണ്. അതിന്റെ ലഭ്യത ഇല്ലാതാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ലഹരി പദാര്‍ഥങ്ങളുടെ സമ്പൂര്‍ണ നിര്‍മാര്‍ജനത്തിന് പ്രവാചകന്‍ മുഹമ്മദ് നബി സ്വീകരിച്ച നിലപാടുകള്‍ എക്കാലത്തും സ്തുത്യര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി നേമം സിദ്ദിഖ് സഖാഫി അധ്യക്ഷത വഹിച്ചു. വിഴിഞ്ഞം അബ്ദുര്‍റഹ്മാന്‍ സഖാഫി, എം സുധീര്‍ഖാന്‍, നജീബ് സഖാഫി, മിഖ്ദാദ് ഹാജി സംസാരിച്ചു.

 

Latest