Connect with us

National

പെന്‍സിലും ബുക്കും വാങ്ങാന്‍ പണമില്ല;14കാരി ആത്മഹത്യ ചെയ്തു

Published

|

Last Updated

ഭൂവന്വേശ്വര്‍:പെന്‍സിലും നോട്ടുബുക്കും വാങ്ങാന്‍ കാശില്ലാത്തതിനാല്‍ 14കാരിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.ഒഡിഷയിലെ ഗഞ്ജാം ജില്ലയിലെ അസ്‌ക നിവാസിയായ ജയന്തിയാണ് ആത്മഹത്യ ചെയ്തത്.പഠിക്കാന്‍ കാശില്ലാത്തതില്‍ മനം നൊന്ത് തീ കൊളുത്തി മരിക്കുകയായിരുന്നു.
ഈ മാസം 23ന് സ്‌കൂള്‍ തുറന്നിരുന്നു.പഠനോപകരണങ്ങള്‍ വാങ്ങുന്നതിനായി കുട്ടി മാതാപിതാക്കളോട് കാശ് ചോദിച്ചു.എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമേ അത്രയും കാശ് തരാന്‍ കഴിയൂ എന്ന് മാതാപിതാക്കള്‍ പറഞ്ഞു.ഇതില്‍ മനം നൊന്താണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.ശരീരത്തില്‍ അമ്പത് ശതമാനത്തോളം പൊള്ളലേറ്റ ജയന്തിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പെണ്‍കുട്ടിയുടെ പിതാവ് കൂലിപ്പണിക്കാരനായിരുന്നു.പക്ഷാഘാതം വന്നതിനെത്തുടര്‍ന്ന് ജോലിക്ക് പോകാറില്ല.അമ്മ വീട്ടുവേല ചെയ്താണ് ഉപജീവനം കഴിയുന്നത്.ജയന്തിയെ കൂടാതെ മൂന്ന് മക്കളുണ്ട് ഇവര്‍ക്ക്.