കേരളത്തിലേക്ക് അനധികൃത ആനക്കടത്ത് വ്യാപകം

Posted on: June 25, 2014 12:28 pm | Last updated: June 26, 2014 at 12:07 am

elephant

പത്തനംതിട്ട: കേരള വന്യജീവി നിയമം കാറ്റില്‍ പറത്തി സംസ്ഥാനത്തേക്ക് ആനകളെ കടത്തുന്നത് വ്യാപകമാവുന്നു. ഇന്ത്യയിലെ ആനചന്തയായ സോണ്‍പൂരില്‍ നിന്നാണ് ആനകളെ കേരളത്തിലേക്ക് കടത്തുന്നത്. നിലവില്‍ ആനകളെ അന്യസംസ്ഥാനത്തുന്നിന്ന് കേരളത്തിലേക്ക് എത്തിക്കാന്‍ പാടില്ലെന്നാണ് നിയമം. ഇത് മറികടന്നാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെകേരളത്തിലേക്ക് ആനക്കടത്ത് നടക്കുന്നത്. ഇരുപത് ലക്ഷം മുതല്‍ 60 ലക്ഷം രൂപവരെയാണ് ആനകള്‍ക്ക് ഇവര്‍ ഈടാക്കുന്നത്. കേരളത്തിലേക്ക് ആനകളെ എത്തിച്ചു നല്‍കുന്നതിന് 5ലക്ഷം രൂപവരെ ഇവര്‍ ഈടാക്കുകയും ചെയ്യും. കേരളത്തിലെ ആനകളുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് അതിര്‍ഥി കടത്തുന്നത്. വനം വകുപ്പിന്റെ ചെക്കു പോസറ്റുകള്‍ ഇല്ലാത്ത ജില്ലകളില്‍ക്കൂടിയാണ് സംസ്ഥാനത്ത് ആനകളെ എത്തിക്കുന്നതിലേറെയും. മധുര-തേനി, കമ്പം -കുമളി, ചെങ്കോട്ട-കൊല്ലം എന്നീ ചെക്ക് പോസ്റ്റില്‍ക്കൂടെയാണ് കടത്ത് ഏറെയും നടക്കുന്നത്. ഇതിന് പുറമെ സര്‍ക്കസ് കമ്പനികളുടെ മറവിലൂടെയും ആനകടത്ത് തകൃതിയായി നടക്കുന്നുണ്ട്. സോണ്‍ പൂരില്‍ നിന്ന് തമിഴ് നാട്ടില്‍ലൂടെ എത്തിക്കുന്ന ആനയെ ഉല്‍സവ ആവിശ്യത്തിനായ കേരളത്തിന്റെ അതിര്‍ഥി പ്രദേശത്തു നിന്ന് വരുത്തിയതാണെന്ന് കാണിച്ചാണ് പലപ്പോഴും അതിര്‍ത്ഥികടത്തുന്നത്. ഇത്തരത്തില്‍ കേരളത്തില്‍ എത്തിക്കുന്ന ആനകള്‍ക്ക് ചരിഞ്ഞ ആനകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് എഴുന്നെള്ളിപ്പിന് നല്‍ുന്നത്. സംസ്ഥാനത്ത് വ്യാജ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കാന്‍ ഇതിന് കരാറുകാരും ഉണ്ട്.സംസ്ഥാന വന്യ ജീവി നിയമം പ്രകാരം എഴുന്നെള്ളിപ്പിന് 12 മണിക്കൂര്‍ മുന്‍പ് വെറ്റനറി ഡോക്ടര്‍ , ഡി.എഫ്.ഒ, ജില്ലാകല ക്ടര്‍ എന്നിവര്‍ സാക്ഷ്യപ്പെടുത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കണം എന്നാല്‍ ഇത് പാലിക്കാതെയാണ് തടിപിടിക്കാനും ഉല്‍സവത്തിനായി ആനകളെ കൊണ്ടുവരുന്നത്. ഇത്തരത്തില്‍ കൊണ്ടുവരുന്ന ആനകള്‍ക്ക് അതാത് ജില്ലകളിനിന്നുള്ള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുന്നത് എങ്ങനെയെന്ന് വനംവകുപ്പ് ഇന്റലിജന്‍്‌സ് വിഭാഗത്തിന ഇനിയും് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വനം വകുപ്പിന്റെ 2013 വര്‍ഷത്തെ കണക്കനുസരിച്ച 700 നാട്ടാനകള്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് എന്നാല്‍ ഇവയില്‍ ചരിഞ്ഞ ആനകളുടെ എണ്ണം വകുപ്പിന്റെ പക്കല്‍ കൃത്യമായി ഇല്ലാത്തതാണ് ആനകടത്ത് വ്യാപകമാവാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കേരളത്തിലേക്ക് ആനകടത്തുന്ന സം്ഘത്തിലെ മുഖ്യ പ്രതിയെ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കര്‍ണാടക വനം വകുപ്പ് പിടികൂടിയിരുന്നു.