Connect with us

Kozhikode

മസ്ജിദുകള്‍ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണം.- മസ്ജിദ് അലയന്‍ കോണ്‍ഫറന്‍സ്

Published

|

Last Updated

Markaz Masjid Allience Conference photo

കോഴിക്കോട്: മഹല്ലുകളില്‍ മതപ്രബോധന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മസ്ജിദുകള്‍ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മര്‍കസ് മസ്ജിദ് അലയന്‍സ് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. മര്‍കസ് നിര്‍മ്മിച്ച രണ്ടായിരത്തി അഞ്ഞൂറിലധികം പള്ളികളുടെ ഭാരവാഹികളെ പങ്കെടുപ്പിച്ച് മര്‍കസ് സംഘടിപ്പിച്ച മസ്ജിദ് അലയന്‍സ് കോണ്‍ഫറന്‍സില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് വിപുലമായ റമളാന്‍ കാമ്പയിന്‍ നടത്താനും ധാരണയായി. പ്രൊഫ. അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സി.മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. 

വിപുലമായ ഇഫ്താര്‍ വിരുന്നുകള്‍, മതപ്രഭാഷണ പരിപാടികള്‍, ഖുര്‍ആന്‍ പഠന ക്ലാസുകള്‍, ഹദീസ് വ്യാഖ്യാന പഠനം, ഇഅ്തികാഫ് ജല്‍സ, ഖുര്‍ആന്‍ പാരായണം, കൂട്ട സിയാറത്ത്, ഖത്തം ദുആ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ഈ വര്‍ഷത്തെ റമളാന്‍ പരിപാടികള്‍.

പള്ളികളുടെ സാംസ്‌കാരിക ദൗത്യം എന്ന വിഷയത്തില്‍ സുന്നി യുവജന സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി റഹ്മത്തുല്ല സഖാഫി ക്ലാസെടുത്തു. എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് ജലീല്‍ സഖാഫി, സയ്യിദ് ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, ഹാഫിള് അബൂബക്കര്‍ സഖാഫി, റശീദ് പുന്നശ്ശേരി പ്രസംഗിച്ചു. ഉനൈസ് മുഹമ്മദ്, കോയ മുസ്‌ലിയാര്‍, അപോളോമൂ സ ഹാജി, മഹല്ല് ഭാരവാഹികള്‍ പങ്കെടുത്തു.
ഉബൈദ് സഖാഫി സ്വാഗതം പറഞ്ഞു. ഉസ്മാന്‍ ഹാജി തലയാടിനെ മസ്ജിദ് അലയന്‍സ് കോര്‍ഡിനേറ്ററായി തിരഞ്ഞെടുത്തു.