Connect with us

International

ഇറാന്‍- റഷ്യ പദ്ധതിക്ക് അന്തിമ രൂപമായി

Published

|

Last Updated

ടെഹ്‌റാന്‍: ആണവ പ്ലാന്റുകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട ഇറാന്‍, റഷ്യ പദ്ധതിക്ക് അന്തിമ രൂപമായി. റഷ്യയുടെ ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷന്‍ റോസാറ്റം മേധാവി നിക്കോളായ് സ്പാസ്‌കി രണ്ട് ദിവസത്തെ ഇറാന്‍ സന്ദര്‍ശനത്തിന് ടെഹ്‌റാനിലെത്തിയിരുന്നു. തുടര്‍ന്ന് ഇറാന്റെ ആണവ വിഭാഗം മുതിര്‍ന്ന നേതാവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ധാരണയായത്. റഷ്യയുടെ സഹകരണത്തോടെ ഇറാന്റെ തെക്ക് ഭാഗത്ത് രണ്ട് പ്ലാന്റുകള്‍ നിര്‍മിക്കും. 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും പ്ലാന്റുകള്‍. ഇറാന്റെ തെക്ക് കടലോരപ്രദേശമായ ബശ്ഹറിലായിരിക്കും ഇരു പ്ലാന്റുകളും നിര്‍മിക്കുക. തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ധാരണയായിരിക്കുന്നത്. ഈ ആഴ്ച തന്നെ പദ്ധതികള്‍ ആരംഭിക്കുമെന്ന് ഇറാന്‍ ആണോവോര്‍ജ വിഭാഗം വക്താവ് ബിഹ്‌റൗസ് കമല്‍വന്തി പറഞ്ഞു. ഇതു സംബന്ധിച്ച കൂടതല്‍ വിവരങ്ങള്‍ ഇറാന്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം ഭാവിയില്‍ 20,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 20 പ്ലാന്റുകള്‍ നിര്‍മിക്കാനാണ് ഇറാന്‍ ലക്ഷ്യമിടുന്നത്. ഇറാന്‍ വിദേശ സഹ മന്ത്രി അബ്ബാസ് അറാഖിയുമായും സ്പാസ്‌കി ചര്‍ച്ച നടത്തി.