Connect with us

National

കള്ളപ്പണം:അറിയിപ്പ് ലഭിച്ചില്ലെന്ന് ധനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി:കള്ളപ്പണക്കാരുടെ വിവരം നല്‍കുന്നത് സംബന്ധിച്ച് സ്വിസ് സര്‍ക്കാരില്‍നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.ഇക്കാര്യത്തില്‍ വ്യക്തതതേടി സ്വിറ്റ്‌സര്‍ലന്റ് സര്‍ക്കാറിന് കത്തയച്ചെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറാന്‍ സ്വിറ്റ്‌സര്‍ലന്റ് തയ്യാറാണെന്ന വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് ധനമന്ത്രിയുടെ വിശദീകരണം.