Connect with us

Palakkad

മുന്നറിയിപ്പില്ലാതെ റെയില്‍വേ ഗേറ്റ് അടച്ചത് യാത്രക്കാര്‍ക്ക് ദുരിതമായി

Published

|

Last Updated

പാലക്കാട്: നഗരത്തിലെ പുതിയമേല്‍്പ്പാലം തുറന്നതോടെ ശകന്തുള ജംഗ്ഷനില്‍ റെയില്‍വേ ഗേറ്റ് താല്‍ക്കാലികമായി അടച്ചതോടെ ജനങ്ങള്‍ ദുരിതത്തിലായി. ബ്രോഡ്‌ഗേജ് നിര്‍മാണത്തിനുള്ള പണികള്‍ക്കായാണ് റെയില്‍വേ ഗേറ്റ് അടച്ചിരിക്കുന്നത്. മേല്‍പ്പാലം തുറക്കുന്നതോട് കൂടി നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഗേറ്റ് അടക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും യാതൊരു മുന്നറിയിപ്പ് കൂടാതെ ശനിയാഴ്ച രാത്രിയോടെ ഗേറ്റ് അടക്കുകയായിരുന്നു. റോഡ് പൊളിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങളും റെയില്‍വേ ആരംഭിച്ചിട്ടുണ്ട്. ജി ബി റോഡില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ നഗരസ”ാ സ്റ്റാന്റ് വഴി മേല്‍പ്പാലത്തില്‍ കയറി ബി ഒ സി റോഡ് വഴി മാര്‍ക്കറ്റിലേക്കും ശകുന്തള ജംഗ്ഷനിലേക്കും പ്രവേശിക്കാം. ടി ബി റോഡ് വഴി വരുന്ന ബസ്സുകളടക്കമുള്ള വാഹനങ്ങള്‍ ശകുന്തള ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മാര്‍ക്കറ്റ് റോഡ് വഴി ബി ഒ സി റോഡ് വഴി മേല്‍പ്പാലത്തിലൂടെ പ്രവേശിപ്പിച്ച് മുനിസിപ്പല്‍ സ്റ്റാന്റിലേക്കും താരേക്കാട് ഭാഗത്തേക്കും പോകുന്നതാണ്.
നഗരത്തിലെ ഏറെ തിരക്കുള്ള വ്യാപാര കേന്ദ്രങ്ങളുള്ള ഭാഗമായതിനാല്‍ ഓണം , റമസാന്‍ സീസണാകുന്നതോടെ കുടുതല്‍ ഗതാഗതക്കുരുക്കുണ്ടാകാന്‍ സാധ്യതയേറിയിരിക്കുകയാണ്. ബി ഒ സി റോഡിലൂടെയുള്ള യാത്ര മഴ പെയ്താല്‍ വെള്ളക്കെട്ടും മാലിന്യം നിറഞ്ഞതും കൂടിയാകുകയും രാത്രിക്കാലങ്ങളില്‍ തെരുവ് വിളക്കുകള്‍ കത്താത്തത് യാത്രക്കാര്‍ക്ക് ദുരിതം നല്‍കും.
പുതുതായി തുറന്ന് കൊടുത്ത മേല്‍പ്പാലത്തിലും തെരുവ് വിളക്കുകളില്ലാത്തത് വാഹനയാത്രക്കാര്‍ക്ക് ദുസ്സഹമാകുകയാണ്. നഗരത്തില്‍ ഗതാഗതക്രമീകരണത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ ട്രാഫിക് പോലീസിന്റെ ഉത്തരവാദിത്വമാണ്.
മുന്നറിയിപ്പില്ലാതെ ശകുന്തള ജംഗ്ഷനിലെ ഗേറ്റടച്ചതും ഗതാഗതം തിരിച്ച് വിട്ടതും ജനങ്ങള്‍ക്ക് ഏറെ ദുരിതം നല്‍കിയിരിക്കുകയാണ്.