Connect with us

Malappuram

'മാര്‍ക്കബ്ള്‍ മങ്കട'സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി

Published

|

Last Updated

മലപ്പുറം: വിദ്യാഭ്യാസത്തിലൂടെ മാത്രമേ ശാശ്വതമായ പുരോഗതി കൈവരിക്കാനാകുയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മങ്കട മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ “മാര്‍ക്കബ്ള്‍ മങ്കട”ക്ക് കീഴില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം അങ്ങാടിപ്പുറം ഗവ. പോളിടെക്‌നിക്ക് കോളജില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തില്‍ വിദ്യാഭ്യാസത്തിന് നല്‍കിയ പ്രാധാന്യം കേരളത്തെ മുന്നിലെത്തിച്ചു. എന്നാല്‍ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളം അല്‍പം പിന്നിലായി. ഇത് പരിഹരിക്കാനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും.
സാങ്കേതിക സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി സമ്പൂര്‍ണ സ്മാര്‍ട്ട് കഌസ് റൂം നടപ്പാക്കിയ മണ്ഡലമായി മങ്കടയെ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. അങ്ങാടിപ്പുറം പോളിടെക്‌നിക്കിന്റെ ലേഡീസ് ഹോസ്റ്റല്‍ ഉദ്ഘാടനവും പ്രതിഭകള്‍ക്കുള്ള ഉപഹാരവിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
മികച്ച നിലവാരം പുലര്‍ത്തിയ വിദ്യാലയങ്ങള്‍ക്കുള്ള അവാര്‍ഡ് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് സമ്മാനിച്ചു. എല്‍ എസ് എസ്, യു എസ് എസ്. വിജയികള്‍ക്ക് മന്ത്രി മഞ്ഞളാംകുഴി അലി ഉപഹാരം നല്‍കി. മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മേഖലയിലെ സാധ്യതകളും പരിചയപ്പെടുത്തി തയ്യാറാക്കിയ ഡയറക്റ്ററി ഇ അഹമ്മദ് എം പി പ്രകാശനം ചെയ്തു. ടി എ അഹമ്മദ് കബീര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്റ്റര്‍ കെ ബിജു, വള്ളുവനാട് വികസന അതോറിറ്റി ചെയര്‍മാന്‍ നാലകത്ത് സൂപ്പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ പി കെ അബൂബക്കര്‍ ഹാജി, പി ഉസ്മാന്‍, സാങ്കേതി വിദ്യാഭ്യാസ വകുപ്പ് ഡയറക്റ്റര്‍ ജെ ലത, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. സഫറുള്ള എന്നിവര്‍ പങ്കെടുത്തു.