Connect with us

International

വസീറിസ്ഥാനില്‍ ലക്ഷക്കണക്കിന് പേര്‍ പലായനം ചെയ്തു

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ വസീറിസ്ഥാനില്‍ താലിബാനെതിരെ യു എസ് ഡ്രോണ്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ലക്ഷക്കണക്കിന് പേര്‍ പലായനം ചെയ്തു. തൊട്ടടുത്ത ജില്ലയായ ബന്നയിലേക്കാണ് പലായനം ചെയ്തത്. പ്രദേശത്ത് കര്‍ഫ്യൂ തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂര്‍ കര്‍ഫ്യൂവില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ സമയത്ത് 76,623 ലേറെ പേര്‍ പലായനം ചെയ്തതായാണ് ഔദ്യോഗിക കണക്ക്.
അതേസമയം തദ്ദേശീയരും അല്ലാത്തവരുമായി 1,37,856 പേര്‍ പലായനം ചെയ്തിരിക്കാനാണ് സാധ്യതയെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. പലായനം ചെയ്യുന്നവരുടെ എണ്ണം കൂടിയതിനെ തുടര്‍ന്ന് ഗതാഗതവും സതംഭിച്ചിരിക്കുകയാണ്. നടന്നും ലഭ്യമായ വാഹനങ്ങളില്‍ കയറിയുമാണ് ജനങ്ങള്‍ വീട് വിട്ട് പോകുന്നത്. മൂന്ന് മണിക്കൂറിലധികം നടന്ന ശേഷമാണ് പലപ്പോഴും വാഹനങ്ങള്‍ ലഭിക്കുന്നത്. കൂട്ടപലായനം കാരണം ബന്നയിലേയും താമസം ഏറെ പ്രയാസമായിരിക്കുകയാണ്. ഒരു വീട്ടില്‍ ഇരുപത്തഞ്ചിലേറെ ആളുകളാണ് താമസിക്കുന്നത്.
ഡ്രോണ്‍ ആക്രമണത്തില്‍ ഇതുവരെയായി 228 താലിബാന്‍ അനുകൂലികള്‍ കൊല്ലപ്പെട്ടു. ആവശ്യമെങ്കില്‍ ഇനിയും വ്യോമാക്രമണം നടത്തുമെന്ന് പാക്കിസ്ഥാന്‍ സൈനിക വക്താവ് പറഞ്ഞു. ഈ മാസം 15ന് നടന്ന കറാച്ചി വിമാനത്താവള ആക്രമണത്തോടെയാണ് ഡ്രോണ്‍ ആക്രമണം ശക്തമാക്കിയത്.

Latest