Connect with us

Ongoing News

പ്രതിപക്ഷ നേതാവിന്റെ വസതി മോടിപിടിപ്പിക്കാന്‍ 68.85 ലക്ഷം

Published

|

Last Updated

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കുമായി 68.85 ലക്ഷം രൂപ ചെലവഴിച്ചതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ഫര്‍ണിച്ചര്‍ റിപയറിംഗിനും പോളിഷിംഗിനും 1.62 ലക്ഷം രൂപയും കര്‍ട്ടന്‍ ഘടിപ്പിക്കുന്നതിനായി 1.39 ലക്ഷം രൂപയും ചെലവാക്കി. അറ്റകുറ്റപ്പണികളില്‍ സിവില്‍ ഇനത്തില്‍ 48.52 ലക്ഷവും ഇലക്ട്രിക്കല്‍ ഇനത്തില്‍ 17.30 ലക്ഷവും ചെലവായി. ടെലഫോണ്‍ ചാര്‍ജിനത്തില്‍ ഏപ്രില്‍ 30വരെ 4.16 ലക്ഷം രൂപ ചെലവായി.(ഓഫീസ്-2.57 ലക്ഷം, വസതി-1.38 ലക്ഷം, മൊബൈല്‍ ഫോണ്‍-21,456 രൂപ). അതിഥി സത്കാരത്തിനായി 73,414 രൂപയും യാത്രാബത്ത ഇനത്തില്‍ 3.22 ലക്ഷം രൂപയും ഔദ്യോഗിക വസതിയില്‍ സാധനസാമഗ്രികള്‍ വാങ്ങുന്നതിന് 10.24 ലക്ഷം രൂപയും ചെലവായെന്ന് ഡൊമനിക് പ്രസന്റേഷന്‍, വി ടി ബല്‍റാം, വര്‍ക്കല കഹാര്‍ എന്നിവരെ മുഖ്യമന്ത്രി അറിയിച്ചു.

Latest