Connect with us

Gulf

ഫഹീം, മാറക്കാന സ്റ്റേഡിയത്തിലിറങ്ങും, ഫ്രഞ്ച് ടീമിന്റെ കൈപിടിച്ച്...

Published

|

Last Updated

ദുബൈ: ബ്രസീലിലെ മാറക്കാനാ ഗ്രൗണ്ടിലേക്ക് ലോകകപ്പു കളിക്കുന്ന ഫ്രഞ്ച് ടീമിനൊപ്പമിറങ്ങാന്‍ മലയാളി ബാലനും. ദുബൈയിലെ മലയാളി വിദ്യാര്‍ഥിയായ എട്ടുവയസുകാരന്‍ ഫഹിം ഫൈസലിനാണ് ഫ്രാന്‍സിനൊപ്പം ഗ്രൗണ്ടിലിറങ്ങാന്‍ ഭാഗ്യം കിട്ടിയത്. ഈ മാസം 25ന് റിയോ ഡിജനീറോയില്‍ ഫ്രാന്‍സ്-ഇക്വഡോര്‍ മത്സരത്തില്‍ കളിക്കാരോടൊപ്പം കൈ പിടിച്ച് ഫഹിം ഫൈസലും ഗ്രൗണ്ടിലിറങ്ങും. കടുത്ത ഫുട്‌ബോള്‍ ആരാധകനായ ഫഹിം ദുബൈ സെപ്റ്റ് സെന്ററില്‍ ഫുട്‌ബോള്‍ പരിശീലിക്കുന്നുണ്ട്. ജെംസ് വിഞ്ചെസ്റ്റര്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. മക്‌ഡൊണാള്‍ഡ്‌സ് അറേബ്യ നടത്തിയ മത്സരത്തിലൂടെയാണ് ബ്രസീലില്‍ പോകാന്‍ അവസരമൊരുങ്ങിയത്. യു എ ഇയില്‍ നിന്നു നാലു വിദ്യാര്‍ഥികളെയാണ് മക്‌ഡൊണാള്‍ഡ് തിരഞ്ഞെടുത്തത്.
ഇറങ്ങുന്നതു ഫ്രാന്‍സിനൊപ്പമാണെങ്കിലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലാണ് ഫഹിമിന്റെ ടീം. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഫൈസലിന്റെ മകനാണ് ഫഹിം.

Latest