Connect with us

Malappuram

ആലങ്കോട് കുപ്പിവെള്ള കമ്പനിക്കെതിരെ നാട്ടുകാര്‍ സമരപന്തലൊരുക്കി

Published

|

Last Updated

ചങ്ങരംകുളം: ആലങ്കോട് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയില്‍ നിര്‍മാണം പുരോഗമിക്കുന്ന കുപ്പിവെള്ള കമ്പനിക്കെതിരെ സമരപന്തല്‍ ഒരുക്കി നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കി.
വേനല്‍കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമായതിനാല്‍ ഇവിടെ വേനലില്‍ പഞ്ചായത്തും സന്നദ്ധ സംഘടനകളും കുടിവെള്ള വിതരണം നടത്തിയിരുന്നു. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് കുപ്പിവെള്ള കമ്പനി ജലമൂറ്റല്‍ ആരംഭിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അതിനാല്‍ പദ്ധതിയില്‍നിന്നും പിന്‍മാറണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കമ്പനി ഉടമകളെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ സംഘടിച്ച് ആക്ഷന്‍ കമ്മിറ്റി രൂപവത്കരിക്കുകയും പ്രതിഷേധ പരിപാടികളും സമരങ്ങളും ശക്തമാക്കുകയും ചെയ്തിരുന്നു. സമരത്തിന്റെ ഭാഗമായി പഞ്ചായത്തിലേക്ക് പ്രതിഷേധമാര്‍ച്ച്, കുടുംബ കണ്‍വെന്‍ഷനുകള്‍, ലഘുലേഖ വിതരണം, ഹൗസ് ക്യാമ്പയിന്‍ തുടങ്ങിയ പരിപാടികളും നടത്തിയുരുന്നു. കഴിഞ്ഞ ദിവസം നാട്ടുകാരുടെ നേതൃത്വത്തില്‍ പദ്ധതി പ്രദേശത്തേക്കുള്ള റോഡിനുമുന്‍പിലും ഉടമയുടെ വീടിനുമുന്‍പിലും സമരപന്തലൊരുക്കി പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് നാട്ടുകാര്‍. കുപ്പിവെള്ള കമ്പനിക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രദേശത്തെ മുഴുവന്‍ ആളുകളും ഒറ്റക്കെട്ടായി സമരം നടത്തുന്ന സാഹചര്യത്തില്‍ സമരത്തെ വര്‍ഗീയവത്കരിച്ച് മുതലെടുപ്പിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിനെ സാധൂകരിക്കുന്ന രീതിയിലുള്ള ഫ്‌സക്‌സ് ബോര്‍ഡുകള്‍ കഴിഞ്ഞ ദിവസം പ്രദേശത്തെ പലഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

---- facebook comment plugin here -----

Latest