Connect with us

Palakkad

ക്യാമ്പസുകളിലെ വര്‍ഗീയ രാഷ്ട്രീയം കാണാതെ പോകുന്നു

Published

|

Last Updated

വടക്കഞ്ചേരി: ജനങ്ങളുടെ ഇച്ഛക്കനുസരിച്ച് സര്‍ക്കാര പ്രവര്‍ത്തിച്ചാല്‍ തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം നേടാന്‍ സാധിക്കുമെന്നതിന്റെ ഉത്തമഉദാഹരണമാണ് കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് വിജയമെന്ന് ഐ ഐ സി സി ജനറല്‍ സെക്രട്ടറി ഗിരീഷ് ചോടങ്കാര്‍ അഭിപ്രായപ്പെട്ടു. കെ എസ് യു സംസ്ഥാന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ നെന്മാറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ദോഷവശങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്നഅധികാരികള്‍ ക്യാമ്പസുകളില്‍ വളര്‍ന്നുവരുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ പ്രവര്‍ത്തനം കാണാതെ പോകുന്നത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ ടി സിദ്ധീഖ്, എന്‍ എസ് യുവൈസ് പസിഡന്‍് റോജി ജോണ്‍, കെ പി.സി സി സെക്രട്ടറി സി ചന്ദ്രന്‍, കെ എസ യു.സ്ംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ എ എം റോഹിത സംസാരിച്ചു.