Connect with us

National

ഗവര്‍ണര്‍മാരെ മാറ്റാനാകില്ലെന്ന് രാഷ്ട്രപതിക്ക് നിയമോപദേശം

Published

|

Last Updated

pranab mukharjeeന്യൂഡല്‍ഹി: ഗവര്‍ണര്‍മാരെ ഒരുമിച്ച് മാറ്റാനാവില്ലെന്ന് രാഷ്ട്രപതിക്ക് നിയമോപദേശം. ഭരണമാറ്റം ഉണ്ടായത് കൊണ്ട് മാത്രം ഗവര്‍ണര്‍മാരെ മാറ്റാനാവില്ല. മാറ്റണമെങ്കില്‍ ഓരോ ഗവര്‍ണര്‍ക്കെതിരെയും പ്രത്യേകം അന്വേഷണം നടത്തണമെന്നും നിയമോപദേശം.

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയിരുന്നു. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, മദ്ധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരോട് രാജിവെക്കണമെന്ന് ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമപരമായി ആവശ്യപ്പെട്ടാല്‍ മാത്രമേ രാജിയെ കുറിച്ച് തീരുമാനിക്കാനാവൂ എന്നാണ് മഹാരാഷ്ട്ര ഗവര്‍ണര്‍ അടക്കമുള്ളവരുടെ നിലപാട്.

 

---- facebook comment plugin here -----