Connect with us

Ongoing News

മെക്‌സിക്കോ ഗോളി ബ്രസീലിനെ ഗോള്‍ രഹിത സമനിലയില്‍ കുരുക്കി

Published

|

Last Updated

mexicoഫോര്‍ട്ടലേസ: കേളികേട്ട ബ്രസീലിയന്‍ മുന്നേറ്റ നിരയുടെ സര്‍വ തന്ത്രങ്ങളും മെക്‌സിക്കന്‍ ഗോളി ഗില്ലര്‍മോ ഒക്കോവയില്‍ തട്ടിതകര്‍ന്നപ്പോള്‍ ബ്രസീല്‍-മെക്‌സിക്കോ മല്‍സരം ഗോള്‍രഹിത സമനിലയില്‍. ആര്‍ത്തലച്ച കാണികള്‍ക്ക് മുന്നില്‍ നെയ്മറടക്കമുള്ള ബ്രസീലിയന്‍ മുന്നേറ്റക്കാര്‍ തൊടുത്തുവിട്ട അര ഡസനോളം പൊള്ളുന്ന ഷോട്ടുകളാണ് ഒക്കോവോ തടുത്തിട്ടത്.

ബ്രസീലിനെ പോലൊരു വലിയ ടീമിനോട് കളിക്കുന്നതിന്റെ യാതൊരു സമ്മര്‍ദ്ദവുമില്ലാതെ പൊരുതിയ മെക്‌സിക്കോ പലവട്ടം ബ്രസീലിയന്‍ ഗോള്‍മുഖത്ത് ഭീതി പരത്തി. ബ്രസീലിയന്‍ ഗോള്‍ വലക്ക് മുന്നില്‍ ജൂലിയസ് സീസറുടെ പ്രകടനമാണ് പലപ്പോഴും കാനറികളെ രക്ഷിച്ചത്. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറെ കൃത്യമായി മാര്‍ക്ക് ചെയ്യുന്നതിലും മെക്‌സിക്കന്‍ പ്രതിരോധ നിര വിജയിച്ചു.

പ്രീ ക്വാര്‍ട്ടറിലേക്കു മുന്നേറണമെങ്കില്‍ ബ്രസീലിന് ഇനിയും കാത്തിരിക്കണം. എ ഗ്രൂപ്പില്‍ ഇതോടെ മെക്‌സിക്കോയ്ക്കും ബ്രസീലിനും നാലു പോയിന്റു വീതംമായി.

 

---- facebook comment plugin here -----