Connect with us

Ongoing News

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് പരമ്പര

Published

|

Last Updated

ബംഗ്ലാദേശിനെതിരായ പരമ്പര ഇന്ത്യ സ്വന്തമാക്കി. മിര്‍പൂര്‍ ഏകദിനത്തില്‍ ഇന്ത്യ 47 റണ്‍സിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 25.3 ഓവറില്‍ 105 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 17.4 ഓവറില്‍ 58 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മഴമൂലം 41 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ 25.3 ഓവറില്‍ ഇന്ത്യയുടെ എല്ലാവരും പുറത്തായി. 27 റണ്‍സെടുത്ത നായകന്‍ സുരേഷ് റെയ്‌ന മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. അവാസാനമിറങ്ങി 17 റണ്‍സെടുത്ത ഉമേശ് യാദവാണ് ഇന്ത്യന്‍ സ്‌കോര്‍ നൂറ് കടത്തിയത്.

എട്ട് ഓവറില്‍ 28 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ തസ്‌കിന്‍ അഹമ്മദാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. മഷ്‌റഫ് മുര്‍തസ രണ്ട് വിക്കറ്റ് വീഴ്ത്തി.