Connect with us

Kerala

പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കില്ലെന്ന് തിരുവഞ്ചൂര്‍

Published

|

Last Updated

niyamasabha_3_3തിരുവനന്തപുരം: പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കില്ലെന്ന് ഗതാതഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്നാണ് പ്രതിപക്ഷ ആവശ്യമെങ്കില്‍ അതിന് സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുമായി തര്‍ക്കമില്ല. പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് സര്‍ക്കാര്‍ സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കാത്തതെന്നും മന്ത്രി പറഞ്ഞു.

കാട്ടാക്കട അപകടത്തിന്റെ പശ്ചാത്തലത്തില്‍ റോഡപകടങ്ങളെ കുറിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇ പി ജയരാജന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഇന്നലെ കാട്ടാക്കടയില്‍ കോളേജ് ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ അമ്മയും മകളും മരണപ്പെട്ടിരുന്നു. സംസ്ഥാനത്ത് അമിത വേഗതയും മദ്യപിച്ചുള്ള ഡ്രൈവിംഗും വര്‍ധിക്കുകയാണെന്നും ഇത് തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.

കാട്ടാക്കട അപകടം ഡ്രൈവറുടെ അശ്രദ്ധ മൂലം ഉണ്ടായതാണെന്നും ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്തതായും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടി നല്‍കി. ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി സഭയെ അറിയിച്ചു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

Latest