Connect with us

Kerala

ആറന്‍മുള വിമാനത്താവളത്തിനായി നികത്തിയ ഭൂമി പൂര്‍വ്വ സ്ഥിതിയിലാക്കണമെന്ന് ഹൈക്കോടതി

Published

|

Last Updated

Aranmula-Runwayആറന്‍മുള: ആറന്‍മുള വിമാനത്താവളത്തിനായി മണ്ണിട്ട് നികത്തിയ തോടും ചാലും പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. റണ്‍വേയുടെ മധ്യഭാഗത്തെ 6.34 ഏക്കര്‍ ഭൂമിയാണ് കെ ജി എസ് ഗ്രൂപ്പ് മണ്ണിട്ട് നികത്തിയിരുന്നത്. ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവ് ഒരു മാസത്തിനകം നടപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അതിനിടെ ആറന്മുള വിമാനത്താവള നിര്‍മാണവുമായി സംസ്ഥാന സര്‍ക്കാര്‍ ഇനി സഹകരിക്കില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്ന് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കുറഞ്ഞ പദ്ധതികള്‍ നടപ്പിലാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.