Connect with us

National

ഇന്ത്യക്കെതിരെ പോരാടാന്‍ കശ്മീരികളോട് അല്‍ഖ്വയ്ദ

Published

|

Last Updated

ലണ്ടന്‍:കശ്മീരിലെ മുസ്‌ലിങ്ങളോട് ഇന്ത്യക്കെതിരെ പോരാടാന്‍ അല്‍ഖ്വയ്ദയുടെ ആഹ്വാനം.അല്‍ഖ്വയിദ പാകിസ്ഥാന്‍ വിഭാഗം മേധാവി മൗലാന അസിം ഉമറിന്റേതാണ് ആഹ്വാനം.കശ്മീരിനെ സ്വതന്ത്രമാക്കാന്‍ സിറിയയിലേയും ഇറാഖിലേയും മാതൃകകള്‍ പിന്തുടരണം.വിമോചന പോരാട്ടത്തിന് അഫ്ഗാനിസ്ഥാനില്‍ നിന്ന് സഹായം ലഭിക്കുമെന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നു.നിയന്ത്രണ രേഖയ്ക്ക് ഇരുവശവുമുള്ള മുസ്‌ലിങ്ങളോടാണ് ആയുധമെടുക്കാന്‍ ആവശ്യപ്പെടുന്നത്.2010ല്‍ കശ്മീരില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ നടന്ന പോരാട്ടത്തിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്.