Connect with us

Malappuram

മുഹ്‌യിസുന്ന ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായത് പഠന കൂട്ടുകാരനെ

Published

|

Last Updated

കോട്ടക്കല്‍: പാലച്ചിറമാട് പൊരുങ്ങോടന്‍ മുഹമ്മദ് അബ്ദുറഊഫ് (19)ന്റെ വിയോഗത്തോടെ നന്നമ്പ്ര മുഹ്‌യിസുന്ന ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായത് പഠന കാര്യങ്ങളില്‍ തങ്ങള്‍ക്കെന്നും പ്രചോദനം നല്‍കിയിരുന്ന കൂട്ടുകാരനെ.
ജീവിതത്തിന്റെ വസന്തത്തിലേക്ക് കാലെടുത്ത്‌വെക്കും മുമ്പാണ് 19 കാരനായ കൂട്ടുകാരന്റെ മരണം. ബ്ലഡ് കാന്‍സര്‍ ബാധിച്ച് തിരുവനന്തപുരം ആര്‍ സി സിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് മരണം. എടരിക്കോട് പാലച്ചിറമാട് എസ് എസ് എഫ് പ്രസിഡന്റുകൂടിയായ അബ്ദുര്‍റഊഫ് തെന്നല സി എം മര്‍ക്കസില്‍ നിന്നും പത്താംതരം പൂര്‍ത്തിയാക്കി നന്നമ്പ്രയില്‍ അബ്ദുര്‍റഊഫ് ഫാളിലിയുടെ ദര്‍സില്‍ ചേരുകയായിരുന്നു. മതപഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസത്തിലും കഴിവ് തെളിയിച്ച കൊച്ചുമിടുക്കന്‍ തിരൂരങ്ങാടി പി എസ് എം ഒ കോളജില്‍ ഇംഗ്ലീഷ് സാഹിത്യപഠന വിഭാഗത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥി കൂടിയാണ്. കഴിഞ്ഞ റബീഉല്‍ അവ്വലില്‍ ദര്‍സില്‍ നടന്ന പരിപാടിക്കിയയിലാണ് ഇദ്ദേഹം രോഗ ബാധിതനാകുന്നത്. പഠനത്തിലും ദീനീ പ്രവര്‍ത്തനത്തിലും ഒരുപോലെ തിളങ്ങിനിന്ന തങ്ങളുടെ കളിക്കൂട്ടുകാരന്റെ മയ്യിത്ത് മണ്ണേറ്റ് വാങ്ങുമ്പോഴും താങ്ങാനാവാത്ത ദുഖഭാരത്താല്‍ തേങ്ങുകയായിരുന്നു സഹപാഠികള്‍.