Connect with us

Kannur

കണ്ണൂരില്‍ കായിക താരത്തെ പീഡിപ്പിക്കാന്‍ ശ്രമം

Published

|

Last Updated

കണ്ണൂര്‍: ഓടുന്ന ജീപ്പില്‍ വനിതാ കായികതാരത്തെ ബലാത്സംഗം ചെയ്യാന്‍ശ്രമിച്ചു. കണ്ണൂര്‍ ചെറുപുഴയിലാണ് സംഭവം. ജീപ്പില്‍ നിന്നും എടുത്തുചാടിയ പെണ്‍കുട്ടിയെ ഗുരുതരപരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീപ്പ് െ്രെഡവറായ ഇലവുങ്കല്‍ സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈകീട്ട് 7.30ഓടെയാണ് സംഭവം നടന്നത്. ഹാന്‍ഡ്‌ബോള്‍ പരിശീലനം കഴിഞ്ഞ് ജീപ്പില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ െ്രെഡവറായ സന്ദീപ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ജീപ്പില്‍ നിന്നും പെണ്‍കുട്ടി ചാടിയതു ശ്രദ്ധിച്ച നാട്ടുകാര്‍ ജീപ്പ് തടഞ്ഞ് സന്ദീപിനെ പോലീസില്‍ ഏല്‍പ്പിക്കുകയും പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.