Connect with us

Gulf

അബുദാബി ചേംബര്‍ തിരഞ്ഞെടുപ്പ്: 26ന് വീണ്ടും വോട്ടെടുപ്പ്

Published

|

Last Updated

അബുദാബി: അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ബോര്‍ഡിലേക്ക് നടന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ 25 ശതമാനം കോറം തികയാത്തതിനാല്‍ ഈ മാസം 26ന് വീണ്ടും വോട്ടെടുപ്പ് നടക്കും. മൂന്ന് കേന്ദ്രങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ 15 ശതമാനത്തില്‍ താഴെ വോട്ടര്‍മാര്‍ മാത്രമേ വോട്ടുരേഖപ്പെടുത്താന്‍ എത്തിയുള്ളു. 21 അംഗ ബോര്‍ഡിലേക്ക് 13 സ്വദേശികളെയും രണ്ട് വിദേശി അംഗങ്ങളെയുമാണ് ജനകീയ വോട്ടെടുപ്ലിലൂടെ തിരഞ്ഞെടുക്കുന്നത്. ആറ് പേര്‍ ഗവണ്‍മെന്റ് നോമിനിയുമാണ്. മലയാളി സമൂഹത്തിന് മൊത്തം അംഗീകാരംമായി രണ്ട് തവണയും വിജയിച്ച എം എ യൂസുഫലി ഇത്തവണയും മത്സര രംഗത്തുണ്ട്. മൂന്നാം തവണയും വിജയപ്രതീക്ഷയിലാണദ്ദേഹം. തട്ടത്താഴത്ത് ഹുസൈന്‍, ഖാന്‍ സമാന്‍ സുറൂറും അടക്കം 73 പേരാണ് മത്സരരംഗത്തുള്ളത്.

---- facebook comment plugin here -----