Connect with us

Ongoing News

പത്താം തരം തുല്യത: ഒമ്പതാം ബാച്ച് രജിസ്‌ട്രേഷന്‍ സംസ്ഥാനതല ഉദ്ഘാടനം 17 ന്

Published

|

Last Updated

തിരുവനന്തപുരം: പത്താംതരം തുല്യതാ കോഴ്‌സിന്റെ ഒമ്പതാം ബാച്ച് രജിസ്‌ട്രേഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 17 ന് വൈകീട്ട് 4.30ന് തിരുവനന്തപുരം സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം മിനിഹാളില്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുര്‍റബ്ബ് നിര്‍വഹിക്കും. തുല്യതാ കോഴ്‌സിന്റെ അപേക്ഷാഫോറവും പ്രോസ്‌പെക്ടസും സംസ്ഥാന, ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുകളില്‍ നിന്നും തുടര്‍ വികസന വിദ്യാകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. ംംം.ഹശലേൃമര്യാശശൈീിസലൃമഹമ.ീൃഴ ലും ലഭിക്കും.
17 വയസ് പൂര്‍ത്തിയായവര്‍ക്കും ഏഴാം ക്ലാസോ സാക്ഷരതാമിഷന്‍ നടത്തുന്ന ഏഴാം തരം തുല്യതാ കോഴ്‌സോ ജയിച്ചവര്‍ക്കും എസ് എസ് എല്‍ സിക്ക് തുല്യമായ പത്താം തരം തുല്യതാകോഴ്‌സില്‍ ചേരാം. 2006-07 ല്‍ ആരംഭിച്ച പത്താം തരം തുല്യതാകോഴ്‌സിന്റെ ആദ്യബാച്ചില്‍ 2,819 പേരാണ് രജിസ്റ്റര്‍ ചെയ്ത് പഠനം ആരംഭിച്ചത്. ഏഴ് ബാച്ച് പൂര്‍ത്തിയായപ്പോള്‍ 1,66,565 പേര്‍ കോഴ്‌സ് പൂര്‍ത്തിയാക്കി. എട്ടാം ബാച്ചില്‍ 37,244 പേരാണ് പഠിക്കുന്നത്.