Connect with us

Ongoing News

പോലീസ് സേനക്ക് രണ്ട് പുതിയ പദ്ധതികള്‍

Published

|

Last Updated

തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാനത്തെ പോലീസ് സേനക്കായി രണ്ട് പുതിയ പദ്ധതികള്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ആരോഗ്യ മന്ത്രി വി എസ് ശിവകുമാറും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. പോലീസുകാരുടെ ആരോഗ്യ സംരക്ഷണത്തിനായി ഷേപ്പ് (സിസ്റ്റമാറ്റിക് ഹെല്‍ത്ത് അസ്സെസ്സ്‌മെന്റ് ഫോര്‍ പോലീസ് പേഴ്‌സനല്‍) പദ്ധതിയും റോഡ് അപകട മരണങ്ങള്‍ കുറക്കുന്നതിനായി ട്രാഫിക് പോലീസിന് വേണ്ടിയുള്ള സ്‌മൈല്‍ (സീംലെസ് മെഡിക്കല്‍ ഇന്‍വെന്‍ഷന്‍ ഫോര്‍ ലൈഫ് കെയര്‍ ആന്‍ഡ് എമര്‍ജന്‍സി) പദ്ധതിയുമാണ് നടപ്പാക്കുക. ഇതാദ്യമായാണ് സംസ്ഥാനത്ത് ആഭ്യന്തര, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി ഇത്തരമൊരു ബൃഹത്പദ്ധതി തയ്യാറാക്കുന്നത്. പോലിസ് സേനയിലെ 30 വയസ്സിന് മുകളിലുള്ള അംഗങ്ങളുടെ ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്താനും അനുയോജ്യമായ ചികിത്സ നിര്‍ദേശിക്കാനുമുള്ള പദ്ധതിയാണ് ഷേപ്പ്.
കേരളത്തില്‍ വര്‍ധിച്ചുവരുന്ന റോഡ് അപകടമരണ നിരക്ക് കുറക്കുന്നതിന് ദേശീയ പാതകളില്‍ പട്രോളിംഗ് നടത്തുന്ന പോലീസ് സേനാംഗങ്ങള്‍ക്കും ദേശീയ പാതകള്‍ക്ക് അരികിലെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കും പ്രാഥമിക ചികിത്സയില്‍ പരിശീലനം നല്‍കുന്ന പദ്ധതിയാണ് സ്‌മൈല്‍. വര്‍ഷം തോറും