Connect with us

Kerala

ഗോപി കോട്ടമുറിക്കലിനേയും എംആര്‍ മുരളിയേയും തിരിച്ചെടുക്കും

Published

|

Last Updated

ന്യൂഡല്‍ഹി:ഗോപി കോട്ടമുറിക്കലിനേയും എം ആര്‍ മുരളിയേയും സിപിഎമ്മിലേക്ക് തിരിച്ചെടുത്തേക്കും.ഇതു സംബന്ധിച്ച് സംസ്ഥാന ഘടകം കേന്ദ്രകമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു.പാര്‍ട്ടി വിട്ടവരെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സമിതിയുടേതാണ്.

എറണാകുളം ജില്ലാ സെക്രട്ടറിയും സംസ്ഥാനസമിതി അംഗവുമായിരുന്നു ഗോപി കോട്ടമുറിക്കല്‍.പാര്‍ട്ടി ഓഫീസ് ദുരുപയോഗം ചെയ്തു എന്ന കാരണത്തിന് ഗോപിയെ 2012ല്‍ സിപിഎം പുറത്താക്കിയതാണ്.എംആര്‍ മുരളി 2008ല്‍ പാര്‍ട്ടിവിട്ടതാണ് .മുരളിക്കൊപ്പം പാര്‍ട്ടിവിട്ട 60 പേര്‍ക്കും അംഗത്വം നല്‍കാന്‍ ഒറ്റപ്പാലം ഏരിയാ കമ്മിറ്റി തീരുമാനച്ചിരുന്നു.തീരുമാനം ജില്ലാകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അംഗീകരിച്ചു.ഇതിനാണ് ഇപ്പോള്‍ കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം.