Connect with us

National

ജയലളിതക്കെതിരായ കേസിന്റെ വിചാരണ 16 വരെ നീട്ടി

Published

|

Last Updated

ന്യുഡല്‍ഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം സംബന്ധിച്ച കേസിന്റെ വിചാരണ സുപ്രീംകോടതി ഈ മാസം 16 വരെ നീട്ടി.
ജസ്റ്റിസ് ജെ എസ് കെഹര്‍, ജസ്റ്റിസ് സി നാഗപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെതാണ് ഉത്തരവ്. ജയലളിതയുടെ ബിനാമികള്‍ കൈവശം വെച്ചിരിക്കുന്നതെന്ന് ആരോപിക്കപ്പെടുന്ന സ്ഥാവര സ്വത്തുക്കളുടെ ഉടമസ്ഥത സംബന്ധിച്ച് തീരുമാനമാകുന്നതു വരെ കേസില്‍ വിചാരണ നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നായിരുന്നു സുപ്രീം കോടതി മുമ്പാകെ ജയലളിതയുടെ ഹരജി. ജയലളിതയുടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം സംബന്ധിച്ച കേസില്‍ തടസ്സങ്ങളില്ലാതെ വിചാരണ നടത്താന്‍, കേസില്‍ നല്‍കിയ സ്റ്റെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡി എം കെ നേതാവ് കെ അമ്പഴകനാണ് ഹരജി നല്‍കിയത്. കോടതി അമ്പഴകന് നോട്ടീസയക്കുകയും ചെയ്തു.
സ്ഥാവര സ്വത്തുക്കളുടെ യഥാര്‍ഥ ഉടമാവകാശം ആര്‍ക്കെന്ന് ബംഗളൂരു പ്രത്യേക കോടതി തീരുമാനിക്കും വരെ അവിഹിത സ്വത്ത് സമ്പാദനം സംബന്ധിച്ച കേസിന്റെ വിചാരണ നീട്ടിവെക്കണമെന്ന ജയലളിതയുടെ ആവശ്യത്തിന് മറുപടി നല്‍കാന്‍ തമിഴ്‌നാട് വിജിലന്‍സ്, അഴിമതിവിരുദ്ധ വകുപ്പ് എന്നിവയോട് സുപ്രീം #ൊ#ൊകോടതി ആവശ്യപ്പെട്ടു. ഇതിന് കോടതി ഒരാഴ്ച സമയവും നല്‍കി.

Latest