Connect with us

Gulf

അബുദാബിയില്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മാണം ദ്രുതഗതിയില്‍

Published

|

Last Updated

അബുദാബി: എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മിക്കുന്ന ബസ് ഷെല്‍ട്ടറുകളുടെ നിര്‍മാണം ദ്രുതഗതയില്‍ പുരോഗമിക്കുന്നു. ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ട്രാന്‍സ് പോര്‍ട്ടാണ് (ഡോട്ട്) വിവിധ ഭാഗങ്ങളില്‍ 360 ഓളം ഷെല്‍ട്ടറുകള്‍ നിര്‍മിക്കുന്നത്. ആധുനിക രീതിയില്‍ നിര്‍മിക്കുന്ന ഷെല്‍ട്ടറുകള്‍ ലോകോത്തര നിലവാരത്തിലുള്ളതാണ്. അബുദാബിയുടെ വിവിധ ഭാഗങ്ങളിലായി 95 റൂട്ടില്‍ 650 ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സ്റ്റോപ്പുകളില്‍ നിന്നും അഞ്ച് മിനിട്ട് മുതല്‍ 20 മിനുട്ട് വരെ ഇടവേളകളില്‍ ബസുകള്‍ ലഭ്യമാകും. ഇലക്ട്രറോഡ്, സായിദ് റോഡ് എന്നിവിടങ്ങളില്‍ നിര്‍മിക്കുന്ന ഷെല്‍ട്ടറുകളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.
എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മിച്ച പഴയ ഷെല്‍ട്ടറുകള്‍ മാറ്റിയും ഷെല്‍ട്ടറുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലുമാണ് പുതിയവ പണിയുന്നത്. ഒരു വര്‍ഷം 50 മില്യന്‍ യാത്രക്കാരാണ് ബസിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നതെന്ന് ഡോട്ട് അറിയിച്ചു. പല ബസ് ഷെല്‍ട്ടറുകളുടെയും നിര്‍മാണം അന്തിമഘട്ടത്തിലാണ്. അബുദാബി പടിഞ്ഞാറന്‍ മേഖല, അല്‍ ഐന്‍ എന്നീ ഭാഗങ്ങളില്‍ നിര്‍മിക്കുന്ന ഷെല്‍ട്ടറുകളും നിര്‍മാണം പൂര്‍ത്തിയാവുന്നുണ്ട്. ഷെല്‍ട്ടറുകളില്‍ ഹാഫിലാത്ത് കാര്‍ഡില്‍ കാശ് നിറക്കാനുള്ള മെഷീനുകളും സജ്ജീകരിച്ചിട്ടുണ്ട്.

 

Latest