Connect with us

Gulf

നിയമ ലംഘനം: റെസ്‌റ്റോറന്റുകള്‍ അടപ്പിച്ചു

Published

|

Last Updated

റാസല്‍ ഖൈമ: നിയമലംഘനം നടത്തിയ റെസ്‌റ്റോറന്റുകള്‍ അധികൃതര്‍ അടപ്പിച്ചു. റാസല്‍ ഖൈമ നഗരസഭാ ഉദ്യോഗസ്ഥരാണ് ആരോഗ്യ, സുരക്ഷാ കാരണങ്ങളാല്‍ റെസ്‌റ്റോറന്റുകള്‍ അടപ്പിക്കുകയും പിഴ അടക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തത്.
പരിശോധനയുടെ ഭാഗമായി റാസല്‍ ഖൈമ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്നു മനുഷ്യ ഉപയോഗത്തിന് ഹാനികരമായ 11 ടണ്‍ മാംസവും മത്സ്യവും പിടിച്ചെടുത്തിട്ടുണ്ട്.
കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ പാചകത്തിന് ഉപയോഗിച്ചവയും അടച്ചുപൂട്ടിയ റെസ്റ്റോറന്റുകളില്‍ ഉള്‍പ്പെടും. നിയമലംഘനങ്ങള്‍ക്ക് കാരണമായ സാഹചര്യങ്ങള്‍ക്ക് പരിഹാരം കാണുംവരെ സ്ഥാപനങ്ങള്‍ പൂട്ടിയിടുമെന്ന് നഗരസഭ ആരോഗ്യ-പരിസ്ഥിതി വിഭാഗം ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് അല്‍ മക്തൂം വെളിപ്പെടുത്തി. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം അറിയിക്കണമെന്ന് പൊതുജനങ്ങളോട് ഡയറക്ടര്‍ അഭ്യര്‍ഥിച്ചു.
നഗരസഭയുടെ ഉദ്യോഗസ്ഥര്‍ 1,866 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇവിടങ്ങളില്‍ നിന്നു 73 കിലോഗ്രാം പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയിട്ടുണ്ട്. 39 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. പരിശോധന നടത്തിയവയില്‍ ബാര്‍ബര്‍ ഷോപ്പുകളും ലോണ്‍ട്രികളും ഉള്‍പ്പെടുമെന്നും ഇവയില്‍ പലതിനും താക്കീത് നല്‍കിയതായും ഖാലിദ് മുഹമ്മദ് വ്യക്തമാക്കി.